
മദ്യലഹരിയിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടന്നയാള്‍ ട്രെയിൻ ഇടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇംഗ്ലണ്ടിലെ ഹാർലോ മിൽ സ്റ്റേഷനിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മദ്യ ലഹരിയിൽ ഒരാൾ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കാല് താഴക്ക് നീട്ടിയിട്ട് ഇരിക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പ്ലാറ്റ്ഫോമിൽ കിടന്ന ഇയാൾ ഒരു വിധം ട്രാക്കിലേക്ക് ഇറങ്ങി. ശേഷം അൽപ സമയം അവിടെ നിന്ന ഇദ്ദേഹം റെയിൽവേ ട്രാക്ക് മുറിച്ചു കടന്നതും നിമിഷങ്ങൾക്കകം ഒരു ട്രെയിൻ കടന്നു പോകുന്നതുമായ ദൃശ്യങ്ങളിലാണ് ഈ വീഡിയോ അവസാനിക്കുന്നത്.
ALSO READ ;രക്തഗ്രൂപ്പ് നോക്കി നിങ്ങളുടെ സ്വഭാവം മനസിലാക്കാം
പിന്നീട് നടന്നതിങ്ങനെ ; തിരികെ പ്ലാറ്റ്ഫോമിലേക്ക് കയറ്റിയ ഇയാളെ സംഭവം കണ്ടെത്തിയ അധികൃതർ പരിശോധിച്ച് പരിക്കുകളൊന്നും പറ്റിയില്ല എന്നുറപ്പ് വരുത്തി. ശേഷം പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയുകയും കോടതിയിൽ ഹാജരാക്കി ശിക്ഷിക്കുകയും ചെയ്തു എന്നാണ് വിവരം.
വീഡിയോ ചുവടെ ;
Post Your Comments