
യാത്രയ്ക്കിടെ മദ്യപിച്ച് ലക്കുകെട്ട് സഹയാത്രികയെ കെട്ടിപ്പുണരാന്‍ ശ്രമിച്ച അറുപതുകാരന്‍ അറസ്റ്റില്‍. സിംഗപ്പൂരില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ തൊട്ടടുത്തിരുന്ന 35കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ബാരി ആന്റണി എന്നയാളാണ് അറസ്റ്റിലായത്.
യുവതി വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെടുകയും അവർ വിമാനത്താവളത്തിൽ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ബാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെയും വിമാനജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്.
Post Your Comments