സ്ത്രീകളുടെ കാര്യത്തില്‍ പുരുഷന് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. മറ്റൊരാളാല്‍ പ്രശംസിക്കപ്പെടാന്‍ എല്ലാ സ്ത്രീകളും ആഗ്രഹിക്കാറുണ്ട്. നല്ല കാര്യങ്ങള്‍ കാണുമ്പോള്‍ അവരെ അഭിനന്ദിക്കാന്‍ മടിക്കരുത്. മിക്ക സ്ത്രീകള്‍ക്കും നല്ല ഓര്‍മ്മ ശക്തിയാണ്. അതിനാല്‍ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും അവള് ഓര്‍ത്തിരിക്കും.
സ്ത്രീ വീട്ടുജോലി ചെയ്യുമ്പോള്‍ സഹായിക്കാൻ താൽപര്യമില്ലെങ്കിൽ കൂടി സഹായം ആവശ്യമുണ്ടോയെന്ന് ചോദിക്കുക. ഇത് നിങ്ങളില്‍ മതിപ്പുളവാക്കാന്‍ കാരണമാകും.
പ്രത്യേക ദിവസങ്ങളിലും മറ്റും സ്ത്രീകൾക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുകയോ വിനോദയാത്ര അറേഞ്ച് ചെയ്യുകയോ ചെയ്യുക. ചെറിയ സമ്മാനങ്ങള്‍പോലും അവർക്ക് വലിയ സന്തോഷം നല്‍കും. നിങ്ങളുടെ പങ്കാളിയെ ഒരിക്കലും കാമുകിയുമായോ മറ്റ് സ്ത്രീകളുമായോ താരതമ്യം ചെയ്യാതിരിക്കുക. മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യപ്പെടുന്നത് സ്ത്രീകള്‍ക്ക് സഹിക്കാനാവില്ല.
Post Your Comments