ഇസ്ലാമാബാദ് :പാകിസ്ഥാന്‍ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ച് ദാരിദ്ര്യത്തിനെതിരെയാണ് പോരാടേണ്ടത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകളെക്കുറിച്ചും ഷെരീഫ് പരാമര്‍ശിച്ചു. ഇന്ത്യയുമായി ചര്‍ച്ചയിലൂടെ പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ ഇന്ത്യ ഒരിക്കലും ഇത് പ്രാവര്‍ത്തികമാക്കാന്‍ അനുവദിച്ചിട്ടില്ലെന്നും ഷെരീഫ് പറയുന്നു.
പാകിസ്ഥാന്റെ ഓരോ ശ്രമങ്ങളെയും ഇന്ത്യ വിഫലമാക്കുകയാണെന്നും പാകിസ്ഥാന്‍ യുദ്ധത്തിന് എതിരാണെന്നും ഷെരീഫ് പറഞ്ഞു. ഉറിയില്‍ നടന്ന ആക്രമണത്തില്‍ അന്വേഷിക്കാതെയാണ് ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത്. ആക്രമണം നടന്ന് മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ ഉത്തരവാദിത്വം പാകിസ്ഥാനുമേല്‍ കെട്ടിവെയ്ക്കുകയും ചെയ്‌തെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി.
Post Your Comments