ഇസ്ലാമാബാദ്● അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ അസഭ്യവര്‍ഷവുമായി മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്.
മോദിയെ മാതാപിതാക്കൾ ആരാണെന്ന് അറിയാത്ത ചീമുട്ടയെന്ന് വിളിച്ച മിയാന്‍ദാദ് മോദിയ്ക്കെതിരെ ചീമുട്ടയെറിയാനും ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് ഇന്ത്യയിൽ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. അവിടെയുള്ള ജനങ്ങളെല്ലാം മോദിയെ പിന്തുണക്കുന്നില്ല. എന്നാൽ മോദിയെപ്പോലെയുള്ള ചീമുട്ടകൾ അവിടെയുണ്ട്. ഒരു മുട്ടയ്ക്ക് തന്റെ മാതാപിതാക്കളെക്കുറിച്ച് ഒന്നും അറിയില്ല. അത് തന്റെ പിതൃത്വത്തെക്കുറിച്ച് അത്ഭുതപ്പെടും. ആർക്കെതിരെയാണ് ഭീഷണി മുഴക്കുന്നതെന്ന് മോദിക്ക് അറിയില്ല. ഇന്ത്യയ്ക്കെതിരായ യുദ്ധത്തിനും രക്തസാക്ഷിത്വത്തിനും പാകിസ്ഥാനിലെ ഓരോ കുട്ടിയും തയ്യാറാണെന്നും മിയാന്‍ ദാദ് അവകാശപ്പെട്ടു.
പാകിസ്ഥാനിലെ സമാ ടി.വിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മിയാന്‍ദാദിന്റെ വിവാദ പരാമര്‍ശം. ഇന്ത്യക്കാർ ഭീരുക്കളാണ്. അവർക്ക് ഒരു സൈന്യം പോലുമില്ല. ഇന്ത്യക്കാരെ ഞങ്ങള്‍ കൊല്ലും. അവര്‍ ജീവിച്ചിരുന്നാലല്ലേ ചര്‍ച്ചകളുടെ ആവശ്യമുള്ളൂ-മിയാന്‍ദാദ് പറഞ്ഞു.
യുദ്ധത്തിലും ക്രിക്കറ്റിലും പരാജയത്തിന്റെ ചരിത്രം മാത്രമാണ് പാകിസ്ഥാനുള്ളതെന്ന് ബി.ജെ.പി എം.പിയും ബി.സി.സി.ഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂർ പ്രതികരിച്ചു . കാർഗിലിലും അതിനുമുമ്പും ഉണ്ടായിട്ടുള്ള യുദ്ധങ്ങളിൽ പരാജയമറിഞ്ഞ പാകിസ്ഥാന് ക്രിക്കറ്റ് ലോകകപ്പിൽ ഒരു തവണ പോലും ഇന്ത്യയെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. പരാജയങ്ങളുടെ ആഘാതത്തിൽ നിന്ന് മുക്തനാകാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഠാക്കൂർ കൂട്ടിച്ചേര്‍ത്തു.
Post Your Comments