കൊച്ചി: തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്ന് പറയുന്നവര്‍ പേ വിഷ ബാധയ്ക്കുള്ള മരുന്ന് മാഫിയയെ സഹായിക്കുന്നവരാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. എന്നാല്‍, എത്ര കേസ് എടുത്താലും പേപ്പട്ടിയെ കൊല്ലുക തന്നെ ചെയ്യുമെന്ന് ചിറ്റിലപ്പിള്ളി വ്യക്തമാക്കുന്നു.
പിഞ്ചുകുഞ്ഞുങ്ങളുടെ മുഖവും മൂക്കുമെല്ലാം കടിച്ചുകീറുന്ന തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ കഴിയില്ല. മയക്കു മരുന്നിനും തെരുവ് നായ ശല്യത്തിനുമെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂര്‍ യൂണിറ്റ് സംഘടിപ്പിച്ച വാഹന റാലി ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments