പാക്ക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ കമാൻഡോ ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കിസ്ഥാനി മൃതദേഹങ്ങൾ ട്രക്കിൽ കയറ്റികൊണ്ടുപേയെന്നാണ് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ.ഈ പ്രദേശത്തെ നിരവധി പേർ ഇന്ത്യൻ കമാൻഡോകളുടെ ആക്രമണത്തിനു തെളിവുകൾ നൽകിയിട്ടുണ്ട്. വലിയ സ്ഫോടനം നടന്നതായും റിപ്പോർട്ടുകളുണ്ട്. ആക്രമണം നടന്ന സ്ഥലങ്ങളുടെ കൃത്യ വിവരങ്ങളും പ്രദേശവാസികൾ കൈമാറിയിട്ടുണ്ട്. മൃതദേഹങ്ങളെല്ലാം രഹസ്യ കേന്ദത്തിലാണ് അടക്കം ചെയ്തതെന്നാണ് വിവരം.
എന്നാൽ ദൃക്സാക്ഷികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments