Devotional

നവരാത്രി ആഘോഷത്തിലെ പ്രധാനം ‘ബൊമ്മക്കൊലു പൂജ’

നവരാത്രി ആഘോഷങ്ങളില്‍ തമിഴ് ആഘോഷങ്ങളുടെ ചുവടു പിടിച്ച് എത്തിയ ബൊമ്മക്കൊലു ആരാധനയ്ക്ക് ഇന്ന് കേരളത്തിലും വലിയ പ്രാധാന്യമാണുള്ളത്. ക്ഷേത്രങ്ങളിലും വീടുകളിലും ഐശ്വര്യദായകങ്ങളായ ബൊമ്മകളെ ഭക്തിയോടെ നവരാത്രികാലങ്ങളില്‍ ഒരുക്കുന്നു. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ എന്നവണ്ണമാണ് ബൊമ്മക്കൊലു പൂജിക്കപ്പെടുന്നത്. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വിജയദശമി വരെയുള്ള ദിവസങ്ങളിലാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.
മഹാലക്ഷ്മി, സരസ്വതി, ദുര്‍ഗ തുടങ്ങി ധനത്തിന്റെയും വിദ്യയുടെയും ദുഷ്ടനിഗ്രഹത്തിന്റെയും പ്രതീകങ്ങളായ ദേവിമാരുടെയും ദേവന്മാരുടെയും പ്രതിമകള്‍ വയ്ക്കുന്നു. ഒന്‍പത് തട്ടുകളായാണ് ബൊമ്മക്കൊലുകള്‍ വയ്ക്കാറുള്ളത്. മഹിഷാസുരനെ നിഗ്രഹിക്കാന്‍ പുറപ്പെടും മുന്‍പ് ചേര്‍ന്ന ദുര്‍ഗ്ഗാദേവിയുടെ സഭയെ ഇത് പ്രതീകാത്മകമായി ഓര്‍മ്മപ്പെടുത്തുന്നു.
തട്ടുകളായി ബൊമ്മകള്‍ വച്ചശേഷം ദിനവും ലളിതാസഹസ്രനാമ ജപത്തോടെ ആരാധനകള്‍ ആരംഭിക്കും. ബൊമ്മക്കൊലുവിന്റെ ഒത്തനടുക്കായി പ്രത്യേക ഇടം തീര്‍ത്ത് അതില്‍ ദേവിയുടെ ബൊമ്മ പ്രതിഷ്ഠിക്കുക എന്നത് നവരാത്രി ആഘോഷങ്ങളില്‍ പ്രധാന ചടങ്ങാണ്. ദേവിയുടെ ഒന്‍പത് രൂപങ്ങളാണ് നവരാത്രി വേളയില്‍ ആരാധിക്കപ്പെടുന്നത്.

ഐശ്വര്യദായകമായ ബൊമ്മക്കൊലു പൂജ

ദേവിയുടെ പ്രതിമകള്‍ നവരാത്രി നാളുകളില്‍ ആരാധിക്കുന്നതിന് അതിന്റേതായ ചിട്ടവട്ടമുണ്ട്. ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗയായും പിന്നീട് മൂന്നു നാള്‍ ലക്ഷ്മിയായും അവസാന മൂന്നു നാള്‍ സരസ്വതിയായും സങ്കല്‍പിച്ചാണ് പൂജ ചെയ്യുക. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭ നിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി അവതാരങ്ങളെടുത്തതും വിജയിച്ചതുമാണ് നവരാത്രി ആഘോഷത്തിന് ആധാരം എന്നാണ് വിശ്വാസം. ഇതിനായി ദേവി ദുര്‍ഗ്ഗയുടെ അവതാരമെടുത്ത ദിവസമാണ് ദുര്‍ഗ്ഗാഷ്ടമിയായി ആചരിക്കുന്നത്.
നവരാത്രിയിലെ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗയായും പിന്നീട് മൂന്നു നാള്‍ ലക്ഷ്മിയായും അവസാന മൂന്നു നാള്‍ സരസ്വതിയായും സങ്കല്‍പിച്ചാണ് പൂജ നടത്തുന്നത്. മഹിഷാസുരനെ വധിച്ച ദിവസത്തെ വിജയദശമിയായി സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ബൊമ്മക്കൊലു പൂജയ്ക്കു വേണ്ടി പ്രത്യേക രീതിയിലുള്ള മധുരപലഹാരങ്ങള്‍ നിര്‍മ്മിക്കുന്നു. കടല, പയര്‍, ചെറുപയര്‍ എന്നിവകൊണ്ട് ഉണ്ടാക്കുന്ന സവിശേഷ പലഹാരങ്ങളാണ് നിവേദ്യമായി സമര്‍പ്പിക്കുന്നത്.
ലക്ഷ്മീ-സരസ്വതി എന്നീ വ്യത്യസ്ത ഭാവങ്ങളെ ആരാധിക്കുന്നതിലൂടെ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവ ഉണ്ടാകുമെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button