മനില: ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍സ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തുലയട്ടെ എന്നാണ് ഡ്യൂട്ടേര്‍സ് പറഞ്ഞത്. ഫിലിപ്പീന്‍സിന് ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക വിസമ്മതം പ്രകടിപ്പിച്ചതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. അമേരിക്ക ആയുധങ്ങള്‍ തന്നില്ലെങ്കില്‍ പകരം റഷ്യയും ചൈനയും തങ്ങള്‍ക്ക് ആയുധം തരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് മാഫിയയ്ക്കെതിരെയുള്ള ഡ്യൂട്ടേര്‍സിന്റെ നീക്കങ്ങളെ അമേരിക്ക പരിഹസിച്ചിരുന്നു.3,400 ലേറെ പേരാണ് മൂന്ന് മാസത്തിനുള്ളില്‍ ലഹരി ഉപയോഗം മൂലം മരിച്ചത്. ആരൊക്കെ പറഞ്ഞാലും താന്‍ ലഹരിക്കെതിരെയുള്ള യുദ്ധത്തിൽ നിന്നും മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
മിസൈലോ മറ്റ് ആയുധങ്ങളോ ഫിലിപ്പീന്‍സിന് നല്‍കാന്‍ അമേരിക്ക തയാറല്ല, പക്ഷെ റഷ്യയും ചൈനയും ആയുധങ്ങള്‍ തരാമെന്ന് സമ്മതിച്ചിട്ടുളതായും മനിലയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 2014 ല്‍ അമേരിക്കയുമായുണ്ടാക്കിയ കരാര്‍ പുനപരിശോധിക്കുമെന്നും ഡ്യൂട്ടേര്‍സ് പറഞ്ഞു.
Post Your Comments