ന്യൂഡല്‍ഹി● മാതാപിതാക്കളുടെ ആദ്യരാത്രിയുടെ ദൃശ്യതെളിവ് ആവശ്യപ്പെടുമോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോടും കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപത്തിനോടും ബിജെപി എംഎൽഎ രാമേശ്വർ ശർമ. ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യ തെളിവുകള്‍ പുറത്തുവിടണമെന്ന ഇരുവരുടേയും ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കളുടെ വിവാഹരാത്രിയുടെ ദൃശ്യതെളിവ് ആവശ്യപ്പെടുന്നതു പോലെയാണ് കേജരിവാളും സഞ്ജയ് നിരുപവും ഇന്ത്യൻ തിരിച്ചടിക്ക് തെളിവ് ആവശ്യപ്പെടുന്നതെന്ന് ശര്‍മ പറഞ്ഞു.
മക്കളാണെന്ന് വിശ്വസിക്കാൻ മാതാപിതാക്കളുടെ ആദ്യരാത്രിയുടെ ദൃശ്യങ്ങൾ ആവശ്യപ്പെടുന്നതു പോലെയാണിതെന്നും അദ്ദേഹം പരിഹസിച്ചു. തിരിച്ചടിയെ ചോദ്യം ചെയ്യുന്നവർ സൈന്യത്തെ നിരുത്സാഹപ്പെടുത്തുകയും അവഹേളിക്കുകയും സന്ദേഹിക്കുകയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments