വാഷിംഗ്ടണ്‍: പാകിസ്താനെ ഭീകരരാഷ്ട്രമാക്കി പ്രഖ്യാപിക്കണം എന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെടുന്ന നിവേദനത്തിലേക്ക് ഒപ്പുകള്‍ ശേഖരിക്കുന്നത് അവസാനിപ്പിച്ചു. നിവേദനത്തിൽ പരിഗണിക്കപ്പെടാനുള്ള കാരണങ്ങൾ ഇല്ലെന്ന വിശദീകരണത്തോടെയാണ് വൈറ്റ് ഹൗസ് ഒപ്പുശേഖരണം അവസാനിപ്പിച്ചത്. വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ നിവേദനത്തെ പിന്തുണച്ച് അഞ്ച് ലക്ഷത്തിലേറെ പേര്‍ രംഗത്തെത്തിയിരുന്നു. ഒബാമ സര്‍ക്കാര്‍ പ്രതികരിക്കാന്‍ വേണ്ടതിലും പത്തിരട്ടി പിന്തുണയായിരുന്നു ഈ നിവേദനത്തിന് ലഭിച്ചത്.
പക്ഷെ വൈറ്റ് ഹൗസ് എന്ത് കൊണ്ടാണ് ഒപ്പുശേഖരണം അവസാനിപ്പിച്ചത് എന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാൽ നിവേദനം ആര്‍ക്കൈവ്സ് ചെയ്തു, ഇനി ഇതില്‍ ഒപ്പു വയ്ക്കാന്‍ പൊതുജനങ്ങള്‍ക്ക് സാധിക്കില്ല. എന്ന് മാത്രമാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.
ഒപ്പുകളില്‍ പലതും കൃത്യമായ യോഗ്യതകളോ ചട്ടങ്ങളോ പാലിക്കാത്തത് കൊണ്ടാണ് നിവേദനം തള്ളപ്പെട്ടതെന്ന് പറയപ്പെടുന്നുണ്ട്. വൈറ്റ് ഹൗസില്‍ നിന്ന് ഇക്കാര്യത്തിലൊരു ഔദ്യോഗിക പ്രതികരണം 60 ദിവസത്തിനകം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സാധാരണഗതിയില്‍ ഇത്തരം നിവേദനങ്ങള്‍ പരിശോധിക്കാനും പിന്തുണയ്ക്കാനും ഒരു മാസം വരെ സമയം വൈറ്റ് ഹൗസ് പൊതുജനങ്ങള്‍ക്കായി അനുവദിച്ചു കൊടുക്കാറുണ്ട്.
കഴിഞ്ഞ സപ്തംബര്‍ 21-നാണ് ആര്‍.ജി എന്ന പേരുള്ള ഒരാള്‍ പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന ആവശ്യപ്പെടുന്ന നിവേദനം തയ്യാറാക്കിയത്. 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം ഒപ്പുകള്‍ നേടുന്ന നിവേദനം വൈറ്റ് ഹൗസ് പരിഗണിക്കുന്നതായിരുന്നു പതിവ്. എന്നാൽ അഞ്ച് ലക്ഷം ഒപ്പുകള്‍ പന്ത്രണ്ട് ദിവസം കൊണ്ട് നേടിയിട്ടും നിവദേനം വൈറ്റ് ഹൗസ് തള്ളിക്കളയുകയായിരുന്നു.
Post Your Comments