![Indian-army-soldiers](/wp-content/uploads/2016/10/Indian-army-soldiers.jpg.image_.784.410.jpg)
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രണം നടന്നു. കുല്‍ഗാമിലെ യാരിപോറയിലെ പോലീസ് സ്‌റ്റേഷനുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് പരിക്കേറ്റിട്ടുണ്ടോയെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വൈകിട്ടോടെയാണ് ആക്രമണം ഉണ്ടായത്.
ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍. നിയന്ത്രണരേഖയില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചുവരുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. നേരത്തെ, അഖ്‌നൂര്‍ മേഖലയിലെ ഗിഗ്രിയാല്‍, ചന്നി, പ്ലാന്‍വാല പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
ആര്‍എസ് പുര സെക്ടറില്‍ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം തെരച്ചില്‍ നടത്തുകയാണ്.
Post Your Comments