ന്യൂഡൽഹി:പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകൾ ആറു മാസത്തിനുള്ളിൽ പൂർണ്ണമായും തകർക്കുമെന്ന് ഇന്ത്യൻ സൈന്യം.ഉന്നത നേതാക്കളും സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.
ഭീകര ക്യാമ്പുകളിലേക്ക് തുടർച്ചയായ ആക്രമണം നടത്തിയതുകൊണ്ട് മാത്രം പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കില്ലെന്നും കൃത്യമായ ആസൂത്രണത്തിലൂടെയും നീക്കങ്ങളിലൂടെയും മാത്രമേ ഭീകരരുടെ കേന്ദ്രങ്ങളും സഹായം ലഭിക്കുന്ന മാർഗങ്ങളും അമർച്ചചെയ്യാൻ കഴിയൂ എന്നും സൈന്യം വ്യക്തമാക്കി.ബാരാമുള്ള ആക്രമണത്തിനു ശേഷം അതിർത്തി ഭീകര ക്യാമ്പുകളിലേക്ക് പാകിസ്ഥാൻ കൂടുതൽ ഭീകരരെ അയക്കുന്നതായാണ് വിവരം.പാക് അധീന കാശ്മീരിൽ ഏകദേശം നാല്‍പ്പതോളം ഭീകര ക്യാമ്പുകൾ ഉള്ളതായാണ് സൈന്യത്തിന്റെ നിഗമനം.അതിനാൽ തന്നെ വിദഗ്ദ്ധ നീക്കത്തിലൂടെ ഇവയെല്ലാം പൂർണ്ണമായും ഇല്ലാതാക്കാനാണ് ഇന്ത്യൻ സൈന്യത്തിന്റെ നീക്കം.
Post Your Comments