Gulf

വിദേശികളെ പട്ടിണിക്കിട്ട് കൊന്ന സൗദി പൗരന് വധശിക്ഷ

റിയാദ് : വിദേശികളെ പട്ടിണിക്കിട്ട് കൊന്ന സൗദി പൗരന് വധശിക്ഷ. എത്യോപ്യന്‍ സ്വദേശികളായ രണ്ടുപേരെ ബന്ധിച്ച് പട്ടിണിക്കിട്ട് കൊന്ന മനാഫ് മുഹമ്മദ് മനാഹി അല്‍ സഅദി എന്ന സൗദി പൗരനെയാണ് തിങ്കളാഴ്ച റിയാദില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചത്.

വിദേശികളായ രണ്ടുപേരെയും ഇയാള്‍ തന്റെ കാറില്‍ തടഞ്ഞുവയ്ക്കുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കൈകാലുകള്‍ ബന്ധിച്ച് ഭക്ഷണമോ വെള്ളമോ നല്‍കാതെ പീഡിപ്പിച്ച് കൊല്ലുകയുമായിരുന്നു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് തള്ളി. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും പോലീസ് പിടിയിലായ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നുവെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കൃത്യം നടത്തി പോലീസിന്റെ പിടിയില്‍ പെടുന്നതിന് മുന്‍പ് ഇയാള്‍ രക്ഷപ്പെട്ടു. പോലീസിന്റെ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം ചെയ്‌തെന്ന് തെളിഞ്ഞു. പിന്നീട് ജനറല്‍ കോടതി പ്രതിക്കെതിരെ കുറ്റപത്രം ഇറക്കി വധശിക്ഷ വിധിച്ചപ്പോള്‍ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതിയും സുപ്രീംകോടതിയും കീഴ്‌ക്കോടതിയുടെ വിധിയെ പിന്തുണച്ചു. തുടര്‍ന്ന് നിയമപരമായ മാര്‍ഗ്ഗത്തിലൂടെ നീങ്ങാന്‍ രാജകല്പന വന്ന സാഹചര്യത്തിലാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button