ന്യൂഡല്‍ഹി● ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ (2015-16) 39 ലൈംഗികാതിക്രമ പരാതികളാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തേതില്‍ നിന്നും 15 പരാതികളുടെ വര്‍ധനവാണ് ഈ വര്‍ഷ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം (2014-15) 26 പരാതികളാണ് ലഭിച്ചത്. 2013-2014 വര്‍ഷത്തില്‍ ഇത് 25 ആയിരുന്നുവെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്ന സമിതി (GSCASH) യുടെ റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ മറ്റേത് സര്‍വകലാശാലകളെക്കാളും കൂടുതല്‍ ലൈംഗികാതിക്രമ പരാതികളാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ജെ.എന്‍.യുവില്‍ നിന്ന് ലഭിച്ചതെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി സ്മൃതി ഇറാനി കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
Post Your Comments