ന്യൂഡല്‍ഹി : അരവിന്ദ് കെജ്‌രിവാളിന് നായകപരിവേഷം നല്‍കി പാക് മാധ്യമങ്ങള്‍. പാകിസ്താന്‍ അധീന കാശ്മീരില്‍ മിന്നലാക്രമണം നടത്തിയെന്നുള്ളത് ഇന്ത്യന്‍ സൈന്യത്തിന്റെ കെട്ടുകഥയാണെന്നാണ് പാകിസ്താന്റെ നിലപാട്. ഇതിനെ ശരിവയ്ക്കുന്നതാണ് കെജ്‌രിവാളിന്റെ പ്രസ്താവനയെന്ന് പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്ത് വിടണമെന്ന കെജ്‌രിവാളിന്റെ പ്രസ്താവന പാക് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
പാക് പത്രങ്ങളിലും ചാനലുകളിലും കെജരിവാളിന്റെ പ്രസ്താവനയ്ക്ക് വന്‍ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഭീകരക്യാമ്പുകളിലെ മിന്നലാക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് സല്യൂട്ട് നല്‍കുന്നതായി അഭിപ്രായപ്പെട്ട കെജ്‌രിവാള്‍, കേന്ദ്രസര്‍ക്കാര്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പാകിസ്താന്റെ പ്രചാരണങ്ങളുടെ മുനയൊടിക്കണമെന്നാണ് ആവശ്യപ്പെത്.
എന്നാല്‍ കെജ്‌രിവാളിന്റെ പ്രസ്താവന പാക് മാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെ കെജ്‌രിവാളിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
പാക് മാധ്യമങ്ങള്‍ താങ്കളുടെ പ്രസ്താവന തലക്കെട്ടുകളാക്കി കൊണ്ടാടുകയാണെന്നാണ് കെജ്‌രിവാളിനോട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.
രാഷ്ട്രീയമായി അഭിപ്രായ ഭിന്നതയുണ്ടായിരിക്കാം. എന്നാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളില്‍ സൈന്യത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടത്. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നും രവിശങ്കര്‍പ്രസാദ് പറഞ്ഞു.
Post Your Comments