കിഷൻഗംഗ :തർക്കം ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ഉഭയകക്ഷി തർക്കം തീർക്കാൻ മധ്യസ്ഥ കോടതി വേണമെന്ന് പാക്കിസ്ഥാൻ.തർക്കം തീർക്കാൻ ലോകബാങ്ക് ആർബിട്രേഷൻ കോടതി സ്ഥാപിക്കണമെന്നാണ് പാകിസ്താന്റെ ഇപ്പോഴത്തെ ആവശ്യം.എന്നാല്‍ തര്‍ക്കം പരിഹരിക്കാൻ നിഷ്‍പക്ഷ വിദഗ്ദ്ധനെ നിയോഗിച്ചാല്‍ മതിയെന്നാണ് ഇന്ത്യയുടെ നിലപാട്.
1960ല്‍ രൂപീകരിച്ച സിന്ധുനദീജല കരാറിന് വിരുദ്ധമാണ് കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതിയുടെ രൂപരേഖ എന്നാണ് പാകിസ്ഥാന്‍ ഉന്നയിക്കുന്ന വിമര്‍ശനം.എന്നാല്‍ ഇത് ഒരു സാങ്കേതിക പ്രശ്നമാണെന്നും അതിനാൽ ഒരു സാങ്കേതിക വിദഗ്ധനായ എൻജിനീയറെ നിയോഗിച്ചാൽ തീരാവുന്ന പ്രശ്നമാണെന്നും നിയമപരമായി നീങ്ങേണ്ട കാര്യമില്ലെന്നുമാണ് ഇന്ത്യയുടെ പക്ഷം.
കിഷൻഗംഗയിലെ വെള്ളം ഉപയോഗിച്ച് ഝലം നദീതടത്തിൽ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതിക്കെതിരെ പാക്കിസ്ഥാൻ 2010ൽ ഹേഗിലെ രാജ്യാന്തര കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിഷയത്തില്‍ 2013ല്‍ വന്ന വിധി ഇന്ത്യക്ക് അനുകൂലമായിരുന്നു.
Post Your Comments