ഇസ്ലമാബാദ്: ഇന്ത്യാ-പാകിസ്താന്‍ പോര് മുറുകുകയാണ്. ഇപ്പൊ ഇതാ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന് പിന്നാലെ ഷാഹിദ് അഫ്രീദിയും ഇന്ത്യക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് പാകിസ്താന്‍ സൈന്യത്തെ പറ്റി ശരിക്കറിയില്ല. അതിര്‍ത്തിയില്‍ പാകിസ്താന് കാവല്‍ നില്‍ക്കുന്നത് പഠാണികളാണ്. പഠാണികളുടെ കൈയ്യില്‍ പാകിസ്താന്‍ സുരക്ഷിതരാണ് മുന്‍ പാക് ക്യാപ്റ്റന്‍ പറഞ്ഞു.
സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് പാകിസ്താന്‍ . എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. രണ്ട് അയല്‍ക്കാര്‍ തമ്മിലടിച്ചാല്‍ അത് ഇരുവര്‍ക്കും ദോഷം മാത്രമേ നല്‍കുകയുള്ളൂ എന്ന് പറഞ്ഞ് അഫ്രീദി ദിവസങ്ങള്‍ക്ക് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു അഫ്രീദിക്ക് ഇന്ത്യയോടുള്ള വിമർശനങ്ങൾ പുറത്തുവന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് പാകിസ്താനുമായി മത്സരങ്ങള്‍ക്കില്ലെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. പ്രമുഖ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments