ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍നിന്ന് ഒരു കൂസലുമില്ലാതെ ഡോക്ടറുടെ ബ്രേക്ക് ഡാന്‍സ്. രോഗിയുടെ പാതി മുറിച്ച ശരീരം വെച്ചാണ് ഡോക്ടര്‍മാരുടെ ഡാന്‍സ്. ഡോക്ടര്‍മാരുടെ ഈ അനാസ്ഥ എങ്ങനെ കണ്ടുനില്‍ക്കാന്‍ സാധിക്കും. കൊളംബിയയില്‍ നിന്നുള്ള സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പ്ലാസ്റ്റിക് സര്‍ജറിക്കിടെയാണ് ഡോക്ടറും നഴ്‌സും നൃത്തമാടിയത്. ഓപ്പറേഷന്‍ തിയറ്ററിലുണ്ടായിരുന്ന മറ്റൊരു ഡോക്ടര്‍ ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. മനസാക്ഷിയില്ലാത്ത വര്‍ഗ്ഗങ്ങള്‍ എന്നാണ് വീഡിയോക്കെതിരെ വന്ന കമന്റുകള്‍. ഒരു ദയവുമില്ലാതെ പാതി കീറിയ ശരീരം ഉയര്‍ത്തിയായിരുന്നു ഡോക്ടറുടെ ഓപ്പറേഷന്‍ തിയേറ്റര്‍ ഡാന്‍സ് അരങ്ങേറിയത്.
ഡോ.ഡേവിഡ് മജാനയും നഴ്സ് ആന്‍ജെലിക മെജിയയുമാണ് ഈ അനാസ്ഥ കാണിച്ചത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കൊളംബിയ സിറ്റി കൗണ്‍സിലര്‍ അലെജാന്‍ഡ്രോ ഗുറെ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments