India

ഇന്ത്യയുടെ മിന്നലാക്രമണം കള്ളക്കഥയെന്ന് കോണ്‍ഗ്രസ് നേതാവ്

മുംബൈ: ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയെന്ന് പറയുന്നത് വ്യാജമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. അങ്ങനെയൊരു ആക്രമണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നിയന്ത്രണ രേഖ മറികടന്ന് പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന എത്തിയിട്ടില്ല.

വ്യാജ അവകാശവാദം ഉന്നയിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെ തിരിച്ചടിക്കണമെന്നത് ഓരോ ഇന്ത്യക്കാരന്റെയും ആവശ്യമാണ്.

എന്നാല്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി കള്ളക്കഥ ഉണ്ടാക്കുകയല്ല വേണ്ടത്. രാഷ്ട്രീയ ലക്ഷ്യത്തേക്കാള്‍ ദേശീയ താത്പര്യമാണ് സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button