നമ്മൾ ആരോഗ്യകാര്യത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറാകാറില്ല. അതിനു വേണ്ടി എന്ത് പരീക്ഷണം നടത്താനും നമ്മൾ ഒരുക്കമാണ്. പക്ഷെ എത്രയൊക്കെ പരീക്ഷിച്ചാലും നമ്മുടെ ജീവിതവും ആയുസ്സുമൊന്നും പ്രവചിക്കാൻ സാധിക്കില്ല. എന്നാൽ നമ്മുടെ ജനന മാസം വഴി നമുക്ക് വരാൻ സാധ്യതയുള്ള രോഗങ്ങൾ ഏതൊക്കെയെന്ന് അറിയാൻ സാധിക്കും. അത് നമ്മുടെ ജീവിതത്തെ കുറച്ചുകൂടെ കരുതലോടെ കൊണ്ടുപോകാൻ സഹായിക്കും.
ഹൃദയാഘാത പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലുള്ളവരാണ് ചിങ്ങമാസത്തില്‍ ജനിച്ചവർക്ക്. ആത്മവിശ്വാസം കൂടുതലുള്ളവരായിരിക്കും ഇത്തരക്കാര്‍, എന്നാല്‍ പലപ്പോഴും പുറം വേദനയും ഹൃദയ പ്രശ്‌നങ്ങളുമായിരിക്കും ഇവരെ തളർത്തുന്നത്. കന്നിമാസത്തില്‍ ജനിച്ചവര്‍ക്ക് പലപ്പോഴും ദഹനപ്രശ്‌നങ്ങള്‍ ജീവിതത്തില്‍ വെല്ലുവിളിയായിരിക്കും. ഭക്ഷണമുണ്ടാക്കുന്ന അലര്‍ജിയും മറ്റു പ്രശ്‌നങ്ങളും കന്നിമാസത്തില്‍ ജനിച്ചവര്‍ക്ക് സ്ഥിരമാണ്.
തുലാം മാസത്തില്‍ ജനിച്ചവര്‍ പലപ്പോഴും കിഡ്‌നി പ്രശ്‌നമുള്ളവരായിരിക്കും. ഇത്തരക്കാരെ പെട്ടെന്നു തന്നെ അസുഖങ്ങളെല്ലാം ബാധിക്കുമെന്നതാണ് പ്രത്യേകത. അതുപോലെ വൃശ്ചിക മാസത്തില്‍ ജനിച്ചവരില്‍ പലര്‍ക്കും മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിയില്ല. കിഡ്‌നി തകരാറും ഇത്തരക്കാരുടെ ഏറ്റവും വലിയ പ്രശ്‌നമായിരിക്കും. ധനുമാസത്തില്‍ ജനിച്ചവർക്ക് ആര്‍ത്രൈറ്റിസ് ഉണ്ടാവാൻ സാധ്യതയുണ്ട്. കൈകാലുകള്‍ക്കുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്‌നങ്ങളാണ് ധനുമാസത്തില്‍ ജനിച്ചവര്‍ നേരിടുന്ന വെല്ലുവിളി.
മകരമാസത്തില്‍ ജനിച്ചവര്‍ക്ക് തണുപ്പ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ഇവര്‍ക്ക് തണുപ്പ് കാലത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ശ്വാസതടസ്സം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുംഭമാസത്തില്‍ ജനിച്ചവര്‍ക്ക് കൂടുതലായിരിക്കും. മാത്രമല്ല അലര്‍ജി പ്രശ്‌നങ്ങളും ഇവര്‍ക്ക് നേരിടേണ്ടതായി വരും. മീനമാസത്തിൽ ജനിച്ചവർക്ക് കൊടും വേനലിനെ പലപ്പോഴും സഹിക്കാന്‍ പറ്റില്ല. ഇത് രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനും കാരണമാകും.
മേടമാസത്തില്‍ ജനിച്ചവര്‍ എപ്പോഴും നേരിടുന്ന പ്രശ്‌നമായിരിക്കും പല്ലു വേദനയും മോണരോഗങ്ങളും. മാത്രമല്ല മുഖത്തുണ്ടാകുന്ന പാടുകളും മറ്റും സൗന്ദര്യ പ്രശ്‌നങ്ങളായി ഇവരുടെ കൂടെത്തന്നെ ഉണ്ടാകും. ഇടവമാസത്തില്‍ ജനിച്ചവര്‍ക്ക് തൊണ്ടവേദനയും മറ്റു ഇന്‍ഫക്ഷനുകളും സാധാരണയായിരിക്കും. മിഥുനമാസത്തില്‍ ജനിച്ചവര്‍ക്ക് ശരീര വേദനയായിരിക്കും പ്രശ്‌നം. ഇവര്‍ക്ക് എപ്പോഴും കൈ കാല്‍ തുടങ്ങി ശരീരത്തിന്റെ ഓരോ ഭാഗത്തും പ്രശ്‌നങ്ങളായിരിക്കും. കര്‍ക്കിടക മാസത്തില്‍ ജനിച്ചവര്‍ പലപ്പോഴും വീട്ടില്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കുന്നവരായിരിക്കും. പക്ഷേ വയറിനുണ്ടാകുന്ന അസ്വസ്ഥതകളാണ് ഇവര്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ട ആരോഗ്യ പ്രശ്‌നം.
Post Your Comments