ന്യൂഡല്‍ഹി : ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് കട്ജു തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.സി.സി.ഐയോടുള്ള ലോധ കമ്മിറ്റിയുടെ ഇപ്പോഴത്തെ സമീപനം കൊണ്ട് ഒന്നും മാറാന്‍ പോകുന്നില്ലെന്നും ബി.സി.സി.ഐ അംഗങ്ങളെ നഗ്‌നരാക്കി നിര്‍ത്തി തൂണില്‍ കെട്ടിയിട്ട് പിറകില്‍ നൂറ് ചാട്ടവാറടി കൊടുക്കുകയാണ് വേണ്ടതെന്നും കട്ജു ട്വീറ്റ് ചെയ്തു. ബി.സി.സി.ഐയെ ശുദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച് വിവാദത്തിലകപ്പെട്ടതിന് പിന്നാലെയാണ് കട്ജു ബി.സി.സി.ഐക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments