വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആഢംബര ഹോട്ടലിനെതിരെ ആക്രമണം.വാഷിങ്ടണ്‍ ഡൗണ്‍ടൗണിലെ ട്രംപിന്റെ പുതിയ ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്.ശനിയാഴ്ച വൈകീട്ട് നാല് മണിക്കുശേഷമാണ് ആക്രമണമുണ്ടായത്.ഹോട്ടലിന് പുറത്ത് നോ ജസ്റ്റിസ് നോ പീസ്, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സ്‌പ്രേ പെയിന്റ് ചെയ്തിട്ടുണ്ട്.
സെപ്റ്റംബര്‍ പന്ത്രണ്ടിനാണ് ട്രംപിന്റെ പുതിയ ഹോട്ടലായ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.പെന്‍സില്‍വേനിയ അവന്യൂവിലെ ചരിത്രപ്രധാനമായ പോസ്റ്റ് ഓഫീസ് അറുപത് വര്‍ഷത്തേയ്ക്ക് ലീസിനെടുത്ത് അതിനെ ട്രംപ് ഇന്റര്‍നാഷണല്‍ എന്ന ആഢംഭര ഹോട്ടലാക്കി മാറ്റുകയായിരുന്നു.
Post Your Comments