ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദ കുരുക്കിൽ. രണ്ടു പതിറ്റാണ്ടോളം ട്രംപ് അനധികൃത നികുതി ഇളവു നേടിയെന്നാണു പുതിയ വെളിപ്പെടുത്തല്‍. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ട്രംപ് നികുതി ഒഴിവാക്കാന്‍ കൃത്രിമ കണക്കുകൾ സമര്‍പ്പിച്ചുവെന്നും ആരോപണമുണ്ട്. വിദേശ മാധ്യമമാണ് കണക്കുകൾ പുറത്തുവിട്ടത്.
ട്രംപ് പതിനെട്ടു വര്‍ഷത്തോളം നികുതി അടച്ചിരുന്നില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച രേഖകള്‍ ലഭിച്ചതായും ഇവര്‍ അവകാശപ്പെടുന്നു. അമേരിക്കന്‍ നികുതി നിയമ പ്രകാരം ഏകദേശം 1000 കോടി യുഎസ് ഡോളറോ അതിന് തുല്യമായ സംഖ്യയോ ആണ് നികുതി വരുമാന ഇനത്തില്‍ ട്രംപ് നൽകേണ്ടതെന്ന് ഇവർ പറയുന്നു.
Post Your Comments