സൗദി അറേബ്യ :സൗദിയില്‍ കമ്പനികളില്‍ സ്വദേശിവത്കരണം പിടിമുറുക്കുന്നു.
സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സൗദിയിലെ യൂബര്‍, കരീം ടാക്സി കമ്പനികളില്‍ നിന്നും വിദേശികളെ ഒഴിവാക്കുന്നു.കമ്പനികളുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് അവരവരുടെ സ്വന്തം വാഹനങ്ങളില്‍ ടാക്സി സര്‍വീസ് നടത്തുന്ന വിദേശികളെയാണ് ഒഴിവാക്കി പകരം സ്വദേശികളെ മാത്രം നിയമിച്ച് സ്വദേശിവത്കരണം നടപ്പിൽ വരുത്താനാണ് തീരുമാനം.കൂടാതെ കമ്പനികളുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് മറ്റുള്ളവര്‍ സർവീസ് നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ടാക്സി സേവന രംഗത്തെ സൗദിയിലെ പ്രമുഖ കമ്പനികളാണ് യൂബര്‍,കരീം ടാക്സി കമ്പനികള്‍.ഈ കമ്പനികളില്‍ ധാരാളം വിദേശികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ഈ കമ്പനികളില്‍ നിന്നും വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാന്‍ തീരുമാനിച്ചതായി കമ്മ്യൂണിക്കേഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.വിദേശികള്‍ യൂബര്‍, കരീം എന്നീ കമ്പനികളുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചു അവരവരുടെ സ്വന്തം വാഹനങ്ങളില്‍ ടാക്സി സര്‍വീസ് നടത്തുന്നത് അനുവദിക്കുകയിള്ള. എന്നാൽ സ്വകാരൃ, പൊതു ടാക്സി കമ്പനികള്‍ എന്ന നിലയില്‍ യൂബര്‍, കരീം തുടങ്ങിയ കമ്പനികളുടെ സ്പോണ്സര്ഷിപ്പിലുള്ള വിദേശികള്‍ക്ക് നിയമപരമായി കമ്പനികളുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് താല്‍ക്കാലികമായി ടാക്സി സര്‍വ്വീസ് നടത്താവുന്നതാനിന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments