IndiaNews

ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യയിലെ റഷ്യന്‍ അമ്പാസിഡര്‍ അലക്‌സാണ്ടര്‍ കദാക്കിനാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദികൾ സാധാരണക്കാരെയും മറ്റും ആക്രമിക്കുന്നതിലൂടെ വലിയ മനുഷ്യാവകാശലംഘനമാണ് നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാനുമായി ചേര്‍ന്ന് റഷ്യ നടത്തുന്ന സൈനിക പരിശീലനത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഭീകരവിരുദ്ധ പരിശീലനത്തിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button