കൊല്ലം: ഞായറാഴ്ച്ച രാവിലെ മുതൽ കൊല്ലം ബീച്ചിലെ തിരമാലകൾ പച്ചനിറത്തിലായത് കൗതുകം സൃഷ്ടിച്ചു. നിറംമാറ്റത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കടലിലെ പായല്‍ ഇളകിയതാകാം കാരണമെന്ന് ഓഷ്യാനോഗ്രാഫി വിദഗ്ധ ഡോ. കൃപ വ്യക്തമാക്കി. പച്ച നിറത്തിലുള്ള തിരമാലയ്‌ക്കൊപ്പം ഫോട്ടോ എടുക്കാനായി ഇന്നലെ മുതൽ ഇവിടെ ആളുകളുടെ തിരക്കാണ്.
കക്ക, മത്സ്യസമ്പത്ത് എന്നിവയ്ക്ക് ഇത്തരം പായലുകൾ ദോഷകരമാണ്. പായൽ ഇളകിയാൽ മീനുകൾ ആ സ്ഥലം ഉപേക്ഷിച്ച് മറ്റുഭാഗങ്ങളിലേക്ക് പോകുമെന്നാണ് ഡോ. കൃപ പറയുന്നത്. പായല്‍ കൂടുതലായാല്‍ ഓക്‌സിജന്റെ കുറവുണ്ടാകും. കൊച്ചിയിലും ലക്ഷദ്വീപിലുമെല്ലാം ഇത്തരം പായലുകള്‍ നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments