ബെംഗളൂരു : കാവേരി പ്രശ്നത്തില്‍ വിട്ടുവീഴ്ചക്കൊരുങ്ങി കര്‍ണ്ണാടക. സുപ്രീംകോടതി വിധി പ്രകാരം തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കാമെന്ന് കര്‍ണ്ണാടക മന്ത്രിസഭയില്‍ പ്രമേയം. കര്‍ഷകര്‍ക്ക് നല്‍കാനുള്ള വെള്ളം ഇപ്പോഴുണ്ടെന്ന് നിയമമന്ത്രി സഭയില്‍ വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിലാണ് ഇക്കാര്യം ധാരണയായത്. കുടിക്കാനാവശ്യമായ വെള്ളം മാത്രമേ നല്‍കൂ എന്ന് നേരത്തെ അവതരിപ്പിച്ച പ്രമേയം ഇതോടെ റദ്ദാക്കും.
Post Your Comments