അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ധാരണ

ഇസ്ലാമബാദ്:ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുവാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി റിപ്പോർട്ട്.പാകിസ്താന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജന്‍ജുവ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ഇത്തരമൊരു തീരുമാനത്തിന് ധാരണയായതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ ഉദ്ധരിച്ചു കൊണ്ടാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിന് ശേഷം യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്നത്.എന്നാൽ ഇന്നലെ വീണ്ടും കശ്മീരിലെ ബാരാമുള്ളയിലെ സൈനിക ക്യാംപിനു സമീപം ഭീകരാക്രമണം ഉണ്ടായി.പാക് സൈനിക കേന്ദ്രത്തിന് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പുറകെയാണ് വീണ്ടും ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.ഇതോടെ ഇന്ത്യ പാക് അതിർത്തിയിലെ സ്ഥിതി കൂടുതൽ സംഘർഷഭരിതമായിരിക്കുകയാണ്.

Share
Leave a Comment