IndiaNews

പ്രധാനമന്ത്രിയ്ക്ക് ഭീഷണിക്കത്തുമായെത്തിയ പ്രാവ് പിടിയില്‍

അമൃത്‌സര്‍: അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം പ്രധാനമന്ത്രിക്കും മറ്റ് നേതാക്കൾക്കും നേരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബിലെ പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് നിന്നും ഒരു പ്രാവിനെ ബിഎസ്എഫ് ജവാന്മാര്‍ കസ്റ്റഡിയില്‍ എടുത്തത്. പ്രധാനമന്ത്രിക്കുള്ള ഭീഷണിക്കത്തുമായാണ് പ്രാവ് അതിര്‍ത്തി കടന്നെത്തിയത്.

‘മോഡി ജീ 1971ലെ ഇന്ത്യ ചൈന യുദ്ധസമയത്തുണ്ടായിരുന്ന പാകിസ്താനല്ല ഇപ്പോഴുള്ളത്. ഇപ്പോള്‍ പാകിസ്താനിലെ ഓരോ ജനതയും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ കശ്മീരിനെ മോചിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. കത്ത് പ്രാവിന്റെ കാലില്‍ കെട്ടിയ നിലയിലായിരുന്നു.

ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന് പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ കണ്ട് അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് പ്രാവിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മോദിക്കുള്ള ഭീഷണിയുമായി രണ്ടു ബലൂണുകള്‍ കണ്ടെത്തിയിരുന്നു. ഉറുദുവിലാണ് സന്ദേശം എഴുതിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button