മലപ്പുറം : മലപ്പുറം ജില്ലയില്‍ ചരിത്രം രചിക്കാന്‍ ബിജെപി. കോഴിക്കോട് പ്രധാനമന്ത്രി പ്രസംഗിച്ച ബിജെപിയുടെ പൊതുയോഗത്തില്‍ പതിനായിരക്കണക്കിന് മുസ്ലിം സഹോദരങ്ങളാണ് മലപ്പുറത്ത് നിന്ന് മാത്രം ഒഴുകിയെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം നിയോജകമണ്ഡലത്തില് ആഖജക്ക് വേണ്ടി മത്സരിച്ചത് തന്നെ തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വം ആയിരുന്നു. ബിജെപിയുടെ ദേശീയ കൗണ്‍സില്‍ അംഗമായും മലപ്പുറത്ത് നിന്നുള്ള മുസ്ലിം നേതാവ് തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത കാലത്തായി വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലും മികച്ച സ്വീകാര്യതയാണ് ബിജെപിക്ക് ലഭിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ അനുകൂല സാഹചര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് പാര്‍ട്ടിയുടെ ജില്ലാ ഘടകവും പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയും.
മുസ്ലീംലീഗ് കോട്ടയില്‍ അശ്വമേധത്തിന് തയ്യാറെടുക്കുകയാണ് ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച. ലീഗിനെ പ്രതിരോധിക്കാനുള്ള പ്രധാന ആയുധമായി ന്യൂനപക്ഷ മോര്‍ച്ചയെ വളര്‍ത്തിയെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്. അതിനായി കരുത്തുറ്റ നേതൃനിരയെ വാര്‍ത്തെടുക്കാനുള്ള അണിയറ നീക്കങ്ങളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പഠന ശിബിരം നവംബര്‍ 26, 27 ന് പെരിന്തല്‍മണ്ണയില്‍ നടത്തുന്നു.
ദ്വിദിന നേതൃത്വ പഠന ശിബിരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ‘സന്മാര്‍ഗത്തിലേക്കുള്ള വെളിച്ചം’ എന്നര്‍ത്ഥം വരുന്ന ”നൂറുല്‍ ഹുദ” എന്ന അറബിക് പേരാണ് ക്യാമ്പിന് നല്‍കിയിരിക്കുന്നത്. 16 നിയോജക മണ്ഡലങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്ക് മാത്രമാണ് ക്യാമ്പില്‍ പ്രവേശനം ലഭിക്കുന്നത്. മലപ്പുറത്തെ രാഷ്ട്രീയ കോണുകളില്‍ ഇതിനോടകം തന്നെ ”നൂറുല്‍ ഹുദ” ചര്‍ച്ചയായി കഴിഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ നേതൃത്വത്തിന്റെ ശക്തമായ ഈ ചുവടു വയ്പ്പിന് പരിപൂര്‍ണ പിന്തുണയാണ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് നല്‍കുന്നത്.
Post Your Comments