സ്വാശ്രയ സമരത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാട് മണിക്കൂറുകള്‍ക്കകം വിഴുങ്ങി
മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്‍. സ്വാശ്രയ സമരവുമായി ബന്ധപ്പട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി ചാനലുകളില്‍ വാര്‍ത്ത കൊടുക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എസ്ബിടി-എസ്ബിഐ ലയനവുമായി ബന്ധപ്പെട്ട സമരം ഒത്തുതീര്‍പ്പാക്കണമെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരെ സെക്രട്ടറിയറ്റിന് സമീപം നടന്ന സമരം ഉദ്ഘാടനം ചെയ്ത് പുറത്തേക്ക് വരുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സമരത്തെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞത്. ആ സമരം ന്യായമാണെന്നും അടിയന്തിരമായി പരിഹരിക്കണമെന്നുമാണ് ഇതിന് മറുപടി പറഞ്ഞത്. ഈ പ്രതികരണം യുഡിഎഫ് എംഎല്‍മാര്‍ നടത്തുന്ന സ്വാശ്രയ സമരത്തെ സംബന്ധിച്ചാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് വാര്‍ത്ത കൊടുക്കുകതും ചര്‍ച്ച നടത്തുകയും ചെയുകയാണുണ്ടായത്. താന്‍ പറയുകയോ ഉദ്ദേശിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ തന്റേതാണെന്ന് വരുത്തി സര്‍ക്കാറും താനും രണ്ട് തട്ടിലാണെന്ന് വ്യാജ ധാരണ സൃഷ്ടിക്കാനാണ് ഇതിലൂടെ ശ്രമിച്ചത്. ഇത് തന്നെയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. പ്രസ്താവനയുടെ നിജസ്ഥിതി മനസിലാക്കാതെ കാളപെറ്റെന്ന് കേട്ടതോടെ ചിലര്‍ കയറെടുക്കുകയായിരുന്നെന്നും വിഎസ് പറഞ്ഞു.
Post Your Comments