ന്യൂഡല്‍ഹി● നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ അത്ഭുതപ്പെട്ട് വന്‍ ശക്തികളും മറ്റ് ലോകരാജ്യങ്ങളും നില്‍ക്കുമ്പോള്‍, ആക്രമണം വ്യാജമെന്ന് വരുത്തിത്തീര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് പാകിസ്ഥാന്‍. ഇന്ത്യ ആക്രമണം നടത്തിയെന്ന് പറയുന്ന സ്ഥലങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെയും അന്തർ ദേശീയ നയതന്ത്ര പ്രവര്‍ത്തകരെയും എത്തിച്ച് പരിശോധിക്കാന്‍ അവസരം നല്‍കിയെന്നും എന്നാല്‍ അവര്‍ക്ക് ആര്‍ക്കും ആക്രമണത്തിന്റെ ലക്ഷണം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് പാകിസ്ഥാന്റെ ഏറ്റവും പുതിയ അവകാശവാദം.
ഇന്ത്യ ആക്രമണം നടത്തിയ പാക് അധീന കശ്മീരിലെ ലിപാ, തട്ടാപാനി, കേല്‍, ഭിംബേര്‍ സ്ഥലങ്ങളിലാണ് സംഘത്തെ എത്തിച്ചത്. ടൂറിസ്റ്റ് ബസുകളില്‍ എത്തിച്ച സംഘത്തില്‍ 40 മാധ്യമ പ്രവർത്തകർ, അന്തർ ദേശീയ നയതന്ത്ര പ്രവർത്തകർ, 20 മാധ്യമ സ്ഥാപന മേധാവികൾ, 100ലധികം വരുന്ന പ്രാദേശിക ഭരണകർത്താക്കൾ തുടങ്ങി 300 ഓളം പേരുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരില്‍ പകുതിയോളം ബി.ബി.സി, സി.എൻ.എൻ, റോയിറ്റേഴ്സ്, വാഷിങ്ങ്ടൺ ടൈംസ് തുടങ്ങി അന്തരാഷ്ട്ര മാധ്യമസ്ഥാപനങ്ങളില്‍ നിന്നുള്ളവരായിരുന്നു. എല്ലാവർക്കും നേരിട്ട് സ്ഥലങ്ങൾ കാണാൻ മണിക്കൂറുകൾ അവസരമൊരുക്കി. എന്നാല്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതിന്റെ തെളിവുകളല്ലാതെ സൈനിക നടപടിയുടെ യാതൊരു ലക്ഷണങ്ങളും കാണാന്‍ കഴിഞ്ഞില്ലെന്ന് സംഘത്തില്‍ ഉണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
അതിർത്തിയിലേ പാക്ക് ഭൂമിയിലെ കെട്ടിടങ്ങള്‍ എല്ലാം സുരക്ഷിതമാണെന്നും ഒരു വെടിയുണ്ട പോലും അവിടെ പതിച്ചിട്ടില്ലെന്നും മാധ്യമ പ്രവർത്തകരെ ഉദ്ധരിച്ച് ഡോൺ പത്രം റിപോർട്ട് ചെയ്യുന്നു. എന്തെങ്കിലും തെളിവ് ഇന്ത്യൻ സർജിക്കൽ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ലഭിച്ചെങ്കിൽ പ്രസിദ്ധീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നത്രെ!
അതേസമയം, സര്‍ജിക്കല്‍ ഓപ്പറേഷന്റെ തെളിവുകളും ചിത്രങ്ങളും പുറത്തുവിടാന്‍ പാകിസ്ഥാന്‍ മേജർ മിലട്ടറി ഓപ്പറേഷൻ ജനറൽ മുഹമദ് അൻസാർ ബിൻ ഇന്ത്യയെ വെല്ലുവിളിച്ചു. 24 മണിക്കൂര്‍ കഴിഞാണ് ഇന്ത്യൻ മാധ്യമങ്ങൾ ആക്രമണ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യൻ മാധ്യമങ്ങൾ സ്വയം റിപോർട്ട് ചെയ്ത വാർത്തയല്ല, ഇന്ത്യൻ സേനാ മേധാവിയുടെ പത്ര സമ്മേളന പ്രസ്താവന റിപോർട്ട് ചെയുകയായിരുന്നു. വെറും കടലാസിൽ എഴുതി വായിച്ച അക്രമണ റിപ്പോർട്ടിന് കടലാസിന്റെ വിലയേ ഉള്ളൂവെന്നും അൻസാർ ബിൻ പറഞ്ഞു.
വിശദമായ പരിശോധന നടത്തിയെന്നും ഒരിടത്തും അക്രമണം നടന്നതായി കണ്ടെത്താൻ സാധിച്ചില്ലെന്നും പ്രാദേശിക ഭരണാധികാരികളെ ഉദ്ധരിച്ച് പാക് പത്രമായ ഡോണും റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments