ന്യൂഡൽഹി :ഇന്ത്യക്ക് റാഫെല്‍ യുദ്ധ വിമാനങ്ങള്‍ നേരത്തേ ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഫ്രാന്‍സുമായുള്ള കരാര്‍ അനുസരിച്ച് 36 മാസത്തിനുശേഷം ഇന്ത്യക്ക് വിമാനങ്ങള്‍ ലഭിക്കുമെന്നാണ്. എന്നാല്‍ ഇതിനേക്കാള്‍ നേരത്തെ വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറാമെന്ന് ഫ്രാന്‍സ് അറിയിച്ചതായി പരീക്കർ വ്യക്തമാക്കി.
സെപ്റ്റംബര്‍ 23നാണ് ഇന്ത്യയും ഫ്രാന്‍സും റാഫെല്‍ ജെറ്റുകള്‍ക്കായി കരാര്‍ ഒപ്പിട്ടത്. 150 ദശലക്ഷം ഡോളറിന്റെ കരാറാണിത്.ഇന്ത്യന്‍ വ്യോമസേനയുടെ പഴകിയ മിഗ് വിമാനങ്ങള്‍ക്ക് പകരമാണ് അത്യാധുനിക റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാൻ തീരുമാനിച്ചത്.പാക്കിസ്ഥാന്‍, ചൈന എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി ചെറുക്കാന്‍ ഇത്തരം യുദ്ധ വിമാനങ്ങള്‍ അനിവാര്യമാണ്.മിസൈല്‍, ആയുധ സംവിധാനങ്ങള്‍ക്കൊപ്പം ഇന്ത്യ ആവശ്യപ്പെട്ട മാറ്റങ്ങള്‍ക്കൂടി വരുത്തിയായിരിക്കും റാഫെല്‍ വിമാനങ്ങള്‍ എത്തുക.ഇന്ത്യക്ക് മേൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഫ്രാൻസിന്റെ ഈ തീരുമാനം അനിവാര്യമാണെന്നാണ് വിലയിരുത്തൽ.
Post Your Comments