കോഴിക്കോട്: “നല്ല സമരിയാക്കാരന്‍” പദ്ധതിയുമായി കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത്. ചികിത്സാ സഹായം, വീട് റിപ്പയര്‍, ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനായിയാണ് പുതിയ പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതി നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിന്റെ ആത്മവിശ്വാസത്തിലാണ് പുതിയ പദ്ധതി തുടങ്ങിയതെന്നും ഫെയ്‌സ്ബുക്കിലെഴുതിയ പോസ്റ്റില്‍ കലക്ടര്‍ പറയുന്നു.
സഹായം ആവശ്യമുള്ള വ്യക്തികളുടെ സ്വകാര്യതയും ആത്മാഭിമാനവും പരിഗണിച്ചുകൊണ്ട് വ്യക്തികളുടെ പേര്, മേല്‍വിലാസം തുടങ്ങിയ കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതല്ല എന്നും കലക്ടര്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന്റെ സംവിധാനങ്ങളും പാലിയേറ്റീവ് പരിചരണ രംഗത്തുള്ള സാമൂഹ്യ പ്രവര്‍ത്തകരും നേരിട്ട് വിലയിരുത്തി സഹായാര്‍ഹമെന്ന് ഉറപ്പ് വന്ന അപേക്ഷകള്‍ മാത്രമേ നിങ്ങളുടെ മുമ്പാകെ വയ്ക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. സഹായിക്കാന്‍ മുന്നോട്ട് വരുന്ന നിങ്ങള്‍ക്കും അവരുടെ അവസ്ഥ നേരിട്ട് ബോധ്യപ്പെടാന്‍ അവസരം ഉണ്ടാകുമെന്നും പ്രശാന്ത് വ്യക്തമാക്കുന്നു.
Post Your Comments