മൊസ്യൂള്‍: ഐ.എസിനെതിരെ പടവെട്ടാനുറച്ച് അമേരിക്കയും സഖ്യകക്ഷികളും. ഇറാഖിലെ മൊസ്യൂള്‍ ഐ.എസില്‍ നിന്ന് തിരിച്ച് പിടിക്കാനുള്ള നീക്കത്തിലാണ് ഇവര്‍. അടുത്തിടെ ഐ.എസ് നടത്തിയ രാസായുധാക്രമണം അമേരിക്കയെയും സഖ്യകക്ഷികളേയും ചൊടിപ്പിച്ചിട്ടുണ്ട്. ഇറാഖില്‍ ഐ.എസിന്റെ ഏറ്റവും പ്രധാനപ്പെട്ട ശക്തി കേന്ദ്രമാണ് മൊസ്യൂള്‍. എന്നാല്‍ അമേരിക്കയല്ല, ആര് ആക്രമിക്കാന്‍ വന്നാലും വിഷയമല്ല എന്നാണ് ഐ.എസിന്റെ ഇപ്പോഴത്തെ രീതി. ഒരു യുദ്ധത്തിന് അവര്‍ തയ്യാറെടുത്ത് കഴിഞ്ഞു.
മൊസ്യൂളില്‍ ഐ.എസ് വന്‍ യുദ്ധത്തിനായുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്.
ഏത് സൈന്യം വന്നാലും മൊസ്യൂള്‍ വിട്ടുകൊടുക്കില്ല എന്ന നിലപാടിലാണ് ഐ.എസ് ഇപ്പോള്‍.
മൊസ്യൂള്‍ നഗരത്തിന്റെ തേക്കേയറ്റത്ത് ഒരു വന്‍മതില്‍ തന്നെ നിര്‍മ്മിച്ചുവെന്നാണ് ഐ.എസുമായി അടുത്തബന്ധമുള്ളവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കിഴക്കന്‍ അതിര്‍ത്തിയിലും സമാനമായ രീതിയില്‍ മതില്‍ നിര്‍മിക്കുന്നുണ്ട്. മാത്രമല്ല യുദ്ധത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി നഗരത്തില്‍ പലയിടത്തും തുരങ്കങ്ങള്‍ നിര്‍മിച്ചിട്ടുണ്ടത്രെ. എതിരാളികളെ ആക്രമിക്കുന്നതിനായി ഒളിച്ചിരിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കിടങ്ങുകളും നിര്‍മിച്ചിട്ടുണ്ട്.
മറ്റൊന്ന് രണ്ട് മീറ്റര്‍ വീതിയും താഴ്ചയും ഉള്ള ട്രഞ്ചുകളാണ് മൊസ്യൂളിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍മിച്ചിട്ടുള്ളത്. വ്യോമാക്രമണത്തില്‍ നിന്ന് രക്ഷനേടുകയാണ് ഇതിന്റെ ലക്ഷ്യം. ട്രഞ്ചുകളെല്ലാം തന്നെ തുരങ്കങ്ങള്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ ഒട്ടേറെ ചാവേറുകളെ യുദ്ധത്തിനായി സജ്ജരാക്കിയിട്ടുണ്ടെന്നും ഐ.എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
Post Your Comments