ന്യൂഡൽഹി:ഇന്ത്യ പാക് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇന്ത്യക്കെതിരെയുള്ള നീക്കം ശക്തമാക്കി പാകിസ്താൻ. ഇതിന്റെ ഭാഗമായി പാകിസ്താന് മുകളിലൂടെ പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങളെ ബുദ്ധിമുട്ടിക്കുകയെന്ന നീക്കം ശക്തമാക്കാനൊരുങ്ങുകയാണ് പാക്കിസ്ഥാൻ . ഇതേ തുടർന്ന് ലാഹോറിനും കറാച്ചിക്കും മുകളിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതനുസരിച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കറാച്ചിക്ക് മുകളിലൂടെ 33,000 അടി ഉയരത്തില്‍ വിമാനങ്ങള്‍ പറത്തുന്നതിന് വിലക്കേർപ്പെടുത്തിയിരിന്നു.
എന്നാൽ ലാഹോറിന് മുകളിലൂടെ 29,000 അടിക്ക് താഴെ വിമാനങ്ങള്‍ പറത്തുന്നത് ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്.ഇതിന് പുറമെ തങ്ങളുടെ മൊത്തം എയര്‍സ്പേസില്‍ വിദേശ കൊമേഴ്‌സ്യൽ വിമാനങ്ങൾ താണ് പറക്കുന്നതിനും പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങൾ വഴിതിരിച്ച് വിടേണ്ടി വരും.കറാച്ചിയില്‍ ഇത്തരത്തിലുള്ള നിയന്ത്രണം ഒരാഴ്ചത്തേക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ലാഹോറില്‍ നിയന്ത്രണം ഒക്ടോബര്‍ 31 വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓപ്പറേഷന്‍ സംബന്ധിയായ കാരണങ്ങളാലാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പാകിസ്താന്റെ ന്യായീകരണം.ഇത്തരത്തില്‍ എയര്‍സ്പേസിന് നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന് മുകളിലൂടെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കും പറക്കുന്ന വിമാനങ്ങളുടെ സമയം വൈകുമെന്ന ആശങ്കയിലാണ് വിമാനകമ്പനികൾ.
കറാച്ചി രാജസ്ഥാന്‍, ഗുജറാത്ത് അതിര്‍ത്തികളോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ലാഹോര്‍ ജമ്മുകാശ്മീരിനോടും പഞ്ചാബിനോടും അടുത്താണ് നിലകൊള്ളുന്നത്. ഈ ഒരു നിര്‍ണായക സാഹചര്യത്തില്‍ പാക്കിസ്ഥാനുമായുള്ള വ്യോമബന്ധങ്ങള്‍ തുടരേണ്ടതുണ്ടോയെന്ന കാര്യം വരെ പ്രധാനമന്ത്രി മോദി ആലോചിക്കുന്നുണ്ടെന്നും പാക്കിസ്ഥാന്റെ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സുകളെ ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കുന്നത് ഇനിയും അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യവും ഇതിന്റെ ഭാഗമായി ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്.
Post Your Comments