NewsIndia

പാക്കിസ്ഥാന് മുകളിലൂടെയുള്ള യാത്ര ഒഴിവാക്കാൻ തീരുമാനിച്ച് വിമാന കമ്പനികൾ

ന്യൂഡൽഹി∙ ഇന്ത്യ-പാക്ക് ബന്ധം വഷളായിക്കൊണ്ടിക്കുന്ന സാഹചര്യത്തിൽ സുരക്ഷാകാരണങ്ങൾ മുൻനിർത്തി പാക്കിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാൻ കേന്ദ്രസർക്കാരിന് ഇന്ത്യൻ വിമാന കമ്പനികൾ അപേക്ഷ നൽകി .എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങിയ കമ്പനികളാണ് അപേക്ഷയുമായി പ്രതിരോധ മന്ത്രാലയത്തെയും വ്യോമയാന മന്ത്രാലയത്തെയും സമീപിച്ചിരിക്കുന്നത്.ദക്ഷിണേന്ത്യയിൽനിന്ന്, പ്രത്യേകിച്ച അഹമ്മദാബാദിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളാണ് പാക്കിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത കൂടുതലായി ഉപയോഗിക്കുന്നത്.

പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാതയ്ക്ക് പകരം വ്യോമസേനയും നാവികസേയും ഉപയോഗിക്കുന്ന പാതയില്‍കൂടി സര്‍വ്വീസ് നടത്താന്‍ അനുവദിക്കണമെന്നാണ് വിമാനക്കമ്പനികളുടെ ആവശ്യം. പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത തങ്ങള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു എന്നാണ് വിമാനക്കമ്പനികള്‍ പറയുന്നത്.എന്നാല്‍, വിഷയത്തില്‍ പ്രതിരോധ മന്ത്രാലയം ഇനിയും തീരുമാനമെടുത്തിട്ടില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button