ദുബായ് : ‘പിന്നെ.. ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല, യാത്രക്കാര്‍ ആരും കാണാതെ അദ്ദേഹത്തിന്റെ വിസര്‍ജ്യം കോരിയെടുത്തു ഒരു കവറിലാക്കി. നമ്മളും മനുഷ്യരല്ലേ…വിമാനയാത്രയ്ക്കിടയില്‍ രോഗിയായ സഹയാത്രികനെ സഹായിച്ചും പരിചരിച്ചും മലയാളി യുവാവ്. ഖത്തറില്‍ ബിസിനസുകാരനായ കാസര്‍കോട് വിദ്യാനഗര്‍, എരുതുംകടവ് സ്വദേശി കെ.പി. മുഹമ്മദ് റഫീഖാ(38)ണ് എയര്‍ ഇന്ത്യാ അധികൃതരുടേതടക്കമുള്ളവരുടെ മനം കവര്‍ന്നത്. ഈ മാസം 22നായിരുന്നു സംഭവം. വൈകിട്ട് 5.30ന് മംഗലാപുരത്ത് നിന്ന് ഖത്തറിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരായിരുന്നു മുഹമ്മദ് റഫീഖും കാസര്‍കോട് ചെട്ടുംകുഴിയില്‍ സ്ഥിര താമസക്കാരനായ കോഴിക്കോട് തെക്കുംതലപറമ്പില്‍ ആലിക്കോയ(63)യും. വിമാനം പറക്കാന്‍ തുടങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പിന്‍സീറ്റിലിരിക്കുകയായിരുന്ന ആലിക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുറേ ഛര്‍ദിക്കുകയും മലമൂത്ര വിസര്‍ജനമുണ്ടാവുകയും ചെയ്തു. പിന്നീട് ബോധം നശിച്ചു. രോഗബാധിതനാണെന്ന് മനസിലാക്കിയതോടെ മറ്റൊന്നും ആലോചിക്കാതെ മുഹമ്മദ് റഫീഖ് ഇയാളെ പരിചരിക്കുകയായിരുന്നു.
മലമൂത്ര വിസര്‍ജ്യം കോരിയെടുത്ത് കവറിലാക്കുകയും ആശ്വാസവാക്കുകള്‍ ചൊരിയുകയും ചെയ്തുകൊണ്ടിരുന്നു. യാത്രക്കാരിലൊരാളായ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ രക്തസമ്മര്‍ദം കുറഞ്ഞതായും ഹൃദയമിടിപ്പില്‍ വ്യത്യാസമുള്ളതായും കണ്ടെത്തി. ഉടന്‍ തന്നെ വിമാനം ഏറ്റവും അടുത്തെ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കി. ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോകും വരെ മുഹമ്മദ് റഫീഖ് വിമാന ജീവനക്കാര്‍ക്കൊപ്പം സഹായത്തിനുണ്ടായിരുന്നു.
Post Your Comments