തിരുവനന്തപുരം : സ്വാശ്രയ പ്രശ്‌നത്തില്‍ വിഎസിന്റെ നിലപാടിനെതിരെ മന്ത്രി ഇ.പി.ജയരാജന്‍. കാര്യങ്ങള്‍ മനസ്സിലാക്കുന്ന ആരും ഇത്തരത്തില്‍ പ്രതികരിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ സ്വാശയ നയത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നിരാഹാരമിരിക്കുന്ന എംഎല്‍എമാരെ വിഎസ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് വിഎസ് രംഗത്തെത്തിയത്. വിഎസിന്റെ ഈ നിലപാടിനെതിരെയാണ് ഇ.പി ജയരാജന്‍ പ്രതികരിച്ചത്. മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന സമരമാണ് നടക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്തത് ശരിയായ നിലപാടാണെന്ന് മന്ത്രി വ്യക്തമാക്കി.
Post Your Comments