അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ പാക് ബോട്ട്
പിടിയില്‍. തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത ബോട്ടില്‍ ഒന്‍പത് പാകിസ്ഥാനികളുണ്ട്. ഇവരെ തീരസംരക്ഷണസേനയും പൊലീസും സംയുക്തമായി ചോദ്യം ചെയ്യുകയാണ്. സമുദ്രാതിര്‍ത്തി വഴി പാക് ഭീകരര്‍ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു രാവിലെയാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. മത്സ്യബന്ധനത്തിനു വന്നപ്പോള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാണ് പിടിയിലായവര്‍ നല്‍കുന്ന വിവരം. അതേസമയം, വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments