NewsInternational

യുദ്ധം സര്‍വ്വനാശം വിതച്ച സിറിയന്‍ നഗരങ്ങളിലൊന്നില്‍ നിന്നും ഹൃദയസ്പര്‍ശിയായ ഒരു രംഗം

സിറിയയിലെ ആഭ്യന്തര കലാപങ്ങളെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഏറെയാണ്.സിറിയയിലെ അക്രമണങ്ങളോളം തന്നെ ശ്രദ്ധയാകര്‍ഷിച്ചതാണ് അവിടുത്തെ രക്ഷാ പ്രവര്‍ത്തനങ്ങളും. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മറ്റും അതി സാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന സംഘടനകളും രക്ഷാപ്രവർത്തകരുമെല്ലാം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.അത്തരത്തില്‍ ഒരു സംഘടനയായ വൈറ്റ് ഹെല്‍മെറ്റ്‍സിന്‍റെ ഒരു വോളണ്ടിയറിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപെടുത്തിയ കുട്ടിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിതുമ്പുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്ന വോളണ്ടിയറുടെ ഹൃദയസ്പർശിയായ വീഡിയോയാണ് വൈറലായിരിക്കുന്നത്.സിറിയന്‍ സര്‍ക്കാറിന് അനുകൂലമായ ഭാഗത്ത് നിന്നുണ്ടായ വിമാനാക്രമണത്തില്‍ ഇദ്‍ലിബിന്‍റെ തൊട്ടടുത്ത പ്രവിശ്യയായ അലെപ്പോയിലെ രണ്ട് ആസ്പത്രികളില്‍ അക്രമം നടന്നിരുന്നു . അതിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവർത്തകന്‍ കുട്ടിയെ രക്ഷിച്ചത്.രക്ഷാപ്രവർത്തകൻ കുട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ച് വിതുമ്പുന്ന കാഴ്ച ഹൃദയസ്പർശിയും വേദനാജനകവുമാണ്.

https://youtu.be/ipisDX6Rw5k

shortlink

Related Articles

Post Your Comments


Back to top button