സൈന്യത്തെ പിന്‍വലിച്ചതിന് ശേഷം സിറിയയിലും അഫ്ഗാനിലും ഐസിസ് പിടിമുറുക്കുകയാണെങ്കില്‍ വീണ്ടും സൈന്യത്തെ വിന്യസിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഡിസംബറിലാണ് അഫ്ഗാനില്‍ നിന്നും സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുകയാണെന്ന ട്രംപിന്റെ വിവാദമായ പ്രതികരണം ഉണ്ടായത്. വൈറ്റ് ഹൗസിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രതികരണം. എന്നാല്‍ തീവ്രവാദ സംഘടനകളെ തുടച്ചു നീക്കുന്നതിന് മുമ്പ് സൈന്യത്തെ പിന്‍വലിക്കുമെന്ന ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെച്ചിരുന്നു.
സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച ശേഷം അല്‍ഖ്വയ്ദ, ഐസിസ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ ആക്രമണം ഉണ്ടാകുകയാണെങ്കില്‍ സൈന്യത്തെ വീണ്ടും വിന്യസിക്കാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
ശക്തമായ വ്യോമയാന സംവിധാനമാണ് തങ്ങള്‍ക്ക് ഉള്ളതെന്നും ഏതു സമയവും സിറിയയിലേക്കും അഫ്ഗാനിലേക്കും എത്തിച്ചേരാന്‍ കഴിയുമെന്നും ട്രംപ് പ്രതികരിച്ചു. എന്നാല്‍ അമേരിക്ക സൈന്യത്തെ പിന്‍വലിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഐസിസും മറ്റ് തീവ്രവാദ സംഘടനകളും പിടിമുറുക്കുമെന്ന് പെന്റഗണ്‍ വിലയിരുത്തുന്നു.
Post Your Comments