കാശ്മീർ: അതിർത്തിയിലെ കാശ്മീർ പ്രകോപനം തുടരുന്നു. അഖ്നൂരിലെ അതിര്‍ത്തി രക്ഷാ സേനയുടെ (ബിഎസ്എഫ്) ചെക്ക്പോസ്റ്റുകള്‍ക്ക് നേരെ ഇന്ന് രാവിലെ പാകിസ്ഥാൻ വെടിയുതിർത്തു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.
ഇന്ത്യൻ സൈനികരും ശക്തമായി തിരിച്ചടിച്ചു. വെടിവെപ്പ് ഇപ്പോഴും തുടരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസവും പാകിസ്ഥാൻ രണ്ട് തവണ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെച്ചിരുന്നു.
Post Your Comments