തിരുവനന്തപുരം: ഹൈക്കോടതിയില്‍ നടന്നത് അഭിഭാഷകരുടെ ഗുണ്ടായിസമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. ചീഫ് ജസ്റ്റിസ് വിളിച്ച യോഗത്തിലെ ധാരണപ്രകാരം ഹൈക്കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ വീണ്ടും ഭീഷണിപ്പെടുത്തി വിലക്കിയ സംഭവം ഒരുകൂട്ടം അഭിഭാഷകരുടെ ഗുണ്ടായിസമാണെന്നാണ് അദ്ദേഹം പറയുന്നത്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയാണ് അഭിഭാഷകര്‍ക്ക് പ്രചോദനം നല്‍കുന്നത്. സര്‍ക്കാറിന്റെ മാധ്യമവേട്ട തുടരുകയാണ്. ഇത് അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ മൗനം അഭിഭാഷകര്‍ മുതലെടുക്കുകയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രിയും സ്പീക്കറും ഗവര്‍ണറുമടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments