International

ഉപരിപഠനത്തിന് പണമില്ല; വിദ്യാര്‍ത്ഥിനി കന്വകാത്വം ഓണ്‍ലൈനില്‍ ലേലത്തിനുവെച്ചു

പഠിക്കാനും ആഘോഷിക്കാനും പണം കൈയ്യില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ചെറുപ്പക്കാരില്‍ പലരും വഴിതെറ്റി പോകുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലേക്ക് പോയ എത്രയോ വാര്‍ത്തകള്‍ കേട്ടിരിക്കുന്നു. ഇവിടെ സംഭവിച്ചത് തികച്ചും വ്യത്യസ്തമാണ്. ഉപരിപഠനത്തിന് പണമില്ലാതെ വന്നപ്പോള്‍ സുന്ദരിയായ പെണ്‍കുട്ടി തന്റെ കന്വകാത്വം ഓണ്‍ലൈനില്‍ ലേലത്തിനുവെച്ചു.

അരിയാന എന്ന റഷ്യക്കാരിയാണ് ഇങ്ങനെ ചെയ്തത്. സ്ത്രീകള്‍ നിധിപോലെ കാക്കുന്ന കന്യകാത്വം ഓണ്‍ലൈനില്‍ ലേലത്തിനുവെക്കുകയായിരുന്നു. 20കാരിയായ അരിയാന ഒരു എസ്‌കോട്ട് സൈറ്റില്‍ പരസ്യം നല്‍കി. നഗ്നതയാര്‍ന്ന ചിത്രങ്ങളും ഇതിനോടൊപ്പമുണ്ട്. 130500 പൗണ്ടാണ് അടിസ്ഥാന ലേലത്തുക. പണം കണ്ടെത്താനായി പല വഴികളും തേടിയതിനു ശേഷമാണ് ഇങ്ങനെയൊരു സാഹസം പെണ്‍കുട്ടി കാണിച്ചത്.

Student_auctions_her_VIRGINITY_online

വൈദ്യശാസ്ത്ര പഠനത്തിനായി മറ്റൊരുരാജ്യത്തേക്കു പോകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സര്‍വകലാശാലയിലെ ജീവിതം വളരെ ചിലവേറിയതാണെന്നും അരിയാന പറയുന്നു. രക്ഷിതാക്കള്‍ ഇതറിഞ്ഞാലോ എന്ന ചോദ്യത്തിന് രസകരമയ ഉത്തരവും അരിയാന നല്‍കി. കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അവര്‍ക്ക് മനസിലാവുമെന്നാണ് പെണ്‍കുട്ടി പറയുന്നത്.

സ്വതന്ത്രയായ വനിത എന്നാണ് അരിയാന സ്വയം വിശേഷിപ്പിക്കുന്നത്. ലേലത്തില്‍ വിജയിക്കുന്ന ആളെ എല്ലാവിധ ഉപചാരങ്ങളോടെ സ്വീകരിക്കുമെന്നും അരിയാന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button