NewsGulf

സൗദി സ്വദേശിവത്കരണം: കൂടുതല്‍ മേഖലകളില്‍ വിസനിയന്ത്രണം വന്നേക്കും

സൗദി: സൗദി അറേബ്യയില്‍ വിസാ നിയന്ത്രണം ഏർപ്പെടുത്തുന്നു. സൗദിയിൽ ഇരുപത്തിയേഴ് മേഖലകളില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കി. ഈ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാല്‍ അധികൃതര്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സൗദി അധികൃതർ 27ഓളം ഇനങ്ങളില്‍പെട്ട സാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങളിലേക്ക് വിസ അനുവദിക്കുന്നതിനാണ് അനുമതി നിർത്തലാക്കിയത്. വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ്, കെട്ടിട നിര്‍മാണ വസ്തുക്കള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍, ഫാര്‍മസി, ടെന്റ് കെട്ടുന്ന ഉപകരണങ്ങള്‍, പെയിന്റ് തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളും വിസ നിര്‍ത്തലാക്കിയവയില്‍ പെടുന്നു. പക്ഷെ തൊഴിൽ മന്ത്രാലയം ഇതുവരെയും ഈ സ്ഥാപനങ്ങളിൽ ഔദ്യോഗികമായ അറിയിപ്പ് നല്‍കിയിട്ടില്ല.

ടൈലറിങ് വസ്തുക്കള്‍, ഗിഫ്റ്റ് വസ്തുക്കള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ചെരുപ്പ്, വാച്ച് തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലേക്കും പുതിയ വിസകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. സ്വദേശിവത്കരണത്തിന്റെ ഭാഗമായിയാണ് ഇത്തരം സ്ഥാപനങ്ങളിലേക്കുള്ള വിസ അനുവദിക്കുന്നത് നിര്‍ത്തി വയ്ക്കുവാൻ കാരണം എന്നാണ് അഭ്യൂഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button