റിയാദ്● സൗദിയിലെ റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനു അനുമതി ലഭിച്ചു. ഡിസംബര്‍ രണ്ട് മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സപ്രസ് റിയാദ്-കോഴിക്കോട് സെക്ടറില്‍ നടത്തുക. തിങ്കള്‍, ബുധന്‍, വെളളി, ഞായര്‍ ദിവസങ്ങളില്‍ റിയാദില്‍ നിന്ന് ഉച്ചക്ക് 1.15ന് വിമാനം പുറപ്പെടും.
കാനഡയില്‍ നിന്ന് പാട്ടത്തിനെടുത്ത 163 സീറ്റുകളുള്ള പുതിയ ബോയിംഗ് 737 സര്‍വീസിന് ഉപയോഗിക്കുകയെന്ന് എയര്‍ ഇന്ത്യ റിയാദ് റീജിയണല്‍ മാനേജര്‍ കുന്ദന്‍ ലാല്‍ അറിയിച്ചു.സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധ്യമല്ലാത്തതിനാല്‍ യാത്രാക്ലേശം രൂക്ഷമായ മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകും പുതിയ സര്‍വീസ്.
Post Your Comments