പത്തനംതിട്ട : തനിച്ചു താമസിക്കുന്ന വൃദ്ധയുടെ ഇടിഞ്ഞുവീഴാറായ വീട്ടില്‍ ലക്ഷങ്ങള്‍. വീട് വൃത്തിയാക്കാന്‍ എത്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി അന്നമ്മ(90)യുടെ വിട്ടില്‍ നിന്ന് രണ്ടരലക്ഷം രൂപയുടെ നോട്ടുകള്‍ കിട്ടിയത്. സമീപവാസികളുടെ പരാതിയെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ കുടംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ അന്നമ്മയുടെ വീട് വൃത്തിയാക്കാന്‍ എത്തിയത്.
90 വയസ്സ് പ്രായമുള്ള ഇവര്‍ നേരത്തെ ഒരു ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ് മരിച്ച ശേഷം ബന്ധുക്കള്‍ അരും തന്നെ ഇവരെ നോക്കാറില്ലായിരുന്നു. പേപ്പറില്‍ പൊതിഞ്ഞും അല്ലാതെയുമായി നോട്ടുകെട്ടുകള്‍ ചിലത് ചിതലെടുത്തു. നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തിയപ്പോള്‍ ഏകദേശം രണ്ടരലക്ഷം രൂപയുണ്ടായിരുന്നു. ഇതിനു പുറമെ പത്ത് ഡോളറും ഏതാനും കമ്പനികളുടെ ബോണ്ടുകളും സമ്പാദ്യത്തിലുണ്ടായിരുന്നു. ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയനും നാട്ടുകാരും ചേര്‍ന്ന് ഈ പൈസ അന്നമ്മയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. അന്നമ്മയുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതര്‍.
Post Your Comments