NewsIndia

കള്ളപ്പണം തിരിച്ച് പിടിക്കുന്നതിലും മോദി-മാജിക് : വെളിപ്പെടുത്തിയ തുക അമ്പരിപ്പിക്കുന്നത്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ വരുമാന ഡിക്ലറേഷന്‍ പദ്ധതി (ഐ.ഡി.എസ്) പ്രകാരം കള്ളപണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തുന്നതിന്റെ അവസാന ദിവസം (സെപ്റ്റംബര്‍ 30 ) പുറത്തുവന്ന വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. 65,000 കോടി രൂപയുടെ കള്ളപ്പണത്തിന്റെ സ്രോതസ്സ് ആണ് ഇതുവരെ പുറത്തുവിട്ടതെന്നാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കും.

ഇതുവരെ കള്ളപ്പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തിയവരില്‍ ഏറ്റവും കൂടുതല്‍ ഹൈദ്രാബാദില്‍ നിന്നുള്ളവരാണ് 13,000 കോടി രൂപയുടെ കള്ളപ്പണമാണ് ഇവിടെ വെളിപ്പെട്ടത്. 8500 കോടി രൂപയുടെ കള്ളപ്പണത്തിന്റെ വിവരങ്ങളുമായി മുംബൈയും, 6000 കോടി രൂപയുടെ വിവരങ്ങളുമായി ന്യൂഡല്‍ഹിയും,4000 കോടി രൂപയുടെ വെളിപ്പെടുത്തലുകളുമായി കൊല്‍ക്കത്തയും യഥാക്രമം പിന്നിലുണ്ട്.

1997 ലാണ് ഇതിന് മുന്‍പ് കള്ളപ്പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തിയത്. അന്നത്തെ സര്‍ക്കാര്‍ 33,000 കോടി രൂപയുടെ കള്ളപ്പണത്തിന്റെ വിവരങ്ങളാണ് ശേഖരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുന്‍പേ ജനങ്ങളോട് കള്ളപ്പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ഇത് ഗുരുതരമായ നിയമലംഘനം ആയിരിയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button